തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​പാ​​​ത​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ കൃ​​​ത്യ​​​മാ​​​യ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി വി.​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ നി​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന പാ​​​ത വേ​​​ണ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​മാ​​​യി ച​​​ർ​​​ച്ച പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. കൂ​​​ടു​​​ത​​​ൽ മെ​​​മു അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ലെ ഇ​​​ര​​​ട്ട​​​പ്പാ​​​ത​​​യോ​​​ട് ചേ​​​ർ​​​ന്ന് മൂ​​​ന്ന്, നാ​​​ല് പാ​​​ത​​​ക​​​ൾ സം​​​സ്ഥാ​​​നം സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം. റെ​​​യി​​​ൽ​​​വേ ഭൂ​​​മി​​​യി​​​ൽ ട്രാ​​​ക്കു​​​ണ്ടാ​​​ക്കേ​​​ണ്ട​​​ത് റെ​​​യി​​​ൽ​​​വേ ആ​​​ണെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന നി​​​ല​​​പാ​​​ട്.


യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തി​​​വ​​​രു​​​ന്നു. ആ​​​ഘോ​​​ഷ​​​ക്കാ​​​ല​​​ത്തു കൂ​​​ടു​​​ത​​​ൽ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് മക​​​ല​​​ണ്ട​​​ർ ത​​​യാ​​​റാ​​​ക്കി റെ​​​യി​​​ൽ​​​വേ​​​യ്ക്ക് കൈ​​​മാ​​​റി​​​യി​​​രു​​​ന്നുവെന്ന് പി.​​​ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.