അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ ധൈര്യമില്ലെന്നു മന്ത്രി
Wednesday, January 22, 2025 2:35 AM IST
പാലക്കാട്: അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിനു ധൈര്യമില്ലെന്നു മന്ത്രി എം.ബി. രാജേഷ്.
അഴിമതി ആരോപണത്തിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങിയത് അതിനാലാണ്. ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ടു നിയമസഭയിൽ ഒരു അടിയന്തരപ്രമേയം അവതരിപ്പിക്കാൻ ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറിയെന്നും അദ്ദേഹം പറഞ്ഞു.