കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ഉ​​​ത്സ​​​വ​​​പ്പ​​​റ​​​മ്പി​​​ൽ ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​വ​​​ന്ന ആ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ച്ചു ക​​​ള്ള​​​നോ​​​ട്ടു മാ​​​റാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

പ​​​റ​​​വൂ​​​ർ പു​​​ത്ത​​​ൻ​​​വേ​​​ലി​​​ക്ക​​​ര ചി​​​റ​​​യ​​​ത്ത് ആ​​​ൽ​​​ഫ്ര​​​ഡി (20)​​​ നെ​​​യാ​​​ണ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്‌ട​​​ർ ബി.​​​കെ. അ​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

താ​​​ല​​​പ്പൊ​​​ലി ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​ട​​​ക്കേ​​​ന​​​ട​​​യി​​​ൽ കീ​​​ചെ​​​യി​​​നും മോ​​​തി​​​ര​​​വും ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന തേ​​​നി സ്വ​​​ദേ​​​ശി വി​​​ഘ്നേ​​​ഷി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ച് 500 രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​നോ​​​ട്ട് മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​ടെ​​യാ​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്.


ഇ​​​യാ​​​ളു​​​ടെ ബാ​​​ഗി​​​ൽനി​​​ന്ന് ഒ​​​ന്പ​​​ത് 500 രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ളും വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ക​​​ള്ള​​​നോ​​​ട്ട് നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്രി​​​ന്‍റ​​​ർ, പേ​​​പ്പ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.