ഔസേപ്പ് ജോണ് പുളിമൂട്ടിൽ അന്തരിച്ചു
Wednesday, January 22, 2025 2:35 AM IST
തൊടുപുഴ: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പുളിമൂട്ടിൽ സിൽക്സ് ചെയർമാനും തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്ന ഔസേപ്പ് ജോണ് പുളിമൂട്ടിൽ (88) അന്തരിച്ചു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3.30ന് വസതിയിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: പെണ്ണമ്മ ജോണ് തൊടുപുഴ കളരിക്കൽ കുടുംബാംഗം. മക്കൾ: റീന രെജീവ്, റെജി ഷാജി, റോയി ജോണ്, റോജർ ജോണ്. മരുമക്കൾ: രെജീവ് തോമസ് താമരപ്പള്ളി (റാന്നി), ഷാജി ജോസഫ് കുന്നേൽ (കൊച്ചി), റെനി റോയി കടുംതോട്ടിൽ (കിടങ്ങൂർ), രഞ്ജിത റോജർ മേലേത്ത് (കല്ലിശേരി).
തൊടുപുഴ വൈഎംസിഎ, വൈസ്മെൻ പ്രസിഡന്റ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ, കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി എന്നീനിലകളിൽ ഔസേപ്പ് ജോണ് പ്രവർത്തിച്ചിട്ടുണ്ട്.