1`ആ​ലു​വ: എ​ട​ത്ത​ല എ​ട്ടേ​ക്ക​ർ സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ഊ​ട്ടു​തി​രു​ന്നാ​ളി​ന് ഒ​രു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ളെ​ത്തി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​രം​ഭി​ച്ച ഊ​ട്ടു​സ​ദ്യ രാ​ത്രി വ​രെ തു​ട​ർ​ന്നു. ഏ​ഴ് കൗ​ണ്ട​റു​ക​ളി​ലാ​യി​ട്ടാ​ണ് ഊ​ട്ടു സ​ദ്യ വി​ത​ര​ണം ചെ​യ്ത​ത്.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ലി​ജി തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ഊ​ട്ടു തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു. എ​ട​ത്ത​ല പോ​ലീ​സ് , അ​ഗ്നി​ശ​മ​ന സേ​ന എ​ന്നി​വ​രു​ടെ​യും സേ​വ​നം ല​ഭി​ച്ചു.

ഊ​ട്ടു​തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​റെ​നി​ൽ തോ​മ​സ്, ഫാ. ​എ​ബി​ൻ വി​വേ​ര, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കും​പാ​ട​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ളാ​യി​രു​ന്നു. ഫാ. ​ലാ​സ​ർ സി​ന്‍റോ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി ഫാ. ​റോ​ക്കി കൊ​ല്ലം​പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ഫി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ജ​ന. ക​ൺ​വീ​ന​ർ ജോ​ണി ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​രാ​ണ് തി​രു​ന്നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.