വീട്ടിൽ അതിക്രമിച്ചു കയറി താമസം; കേസെടുത്തു
1465152
Wednesday, October 30, 2024 7:18 AM IST
മരട്: പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വീടിന്റെ പെയിന്റിംഗ് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ കരാറെടുത്തിരുന്ന സുരേഷ് ബാബുവിനെതിരെയാണ് മരട് പോലീസ് കേസെടുത്തത്. വീട് അറ്റകുറ്റപ്പണിക്ക് കരാർ എടുത്ത വീട്ടിൽ സുരേഷ് ബാബു അനധികൃതമായി വാടക വാങ്ങി ആളുകളെ താമസിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
അമേരിക്കയിൽ കുടുംബവുമൊത്ത് സ്ഥിര താമസമാക്കിയ അജിത് കെ.വാസുദേവനാണ് തന്റെ വൈറ്റില ജനതയിലുള്ള ഇരുനില വീട്ടിൽ പുറമേ നിന്നുള്ളവർ അതിക്രമിച്ചു കയറി താമസിക്കുന്നുവെന്ന് കാണിച്ച് 26ന് കമ്മീഷണർക്ക് പരാതി നൽകിയത്.