ഗതാഗത പരിഷ്ക്കാരം; കരയാംപറമ്പ്-ഇടപ്പള്ളി കുരുക്കൊഴിഞ്ഞു
1465144
Wednesday, October 30, 2024 7:18 AM IST
കാക്കനാട്: അത്താണി നെടുമ്പാശേരി ജംഗ്ഷനിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ആലുവ-അങ്കമാലി ദിശയിൽ പരിഷ്ക്കരിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അങ്കമാലിയിൽനിന്നും എയർപോർട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സംവിധാനവും സ്റ്റേജ് കാരേജുകളുടെ അങ്കമാലി നഗരം വഴിയുള്ള പ്രവേശനം തിരക്കുള്ള നേരങ്ങളിൽ നിരോധിച്ചതും പ്രയോജനപ്പെട്ടതായി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫ്ലൈ ഓവർ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് നഗരത്തിൽ പ്രവേശിക്കുന്നതിനും ആലുവയിൽനിന്നും അങ്കമാലിയിലേക്ക് ഫ്രീ ലെഫ്റ്റ് എടുത്ത് പോകാവുന്ന രീതിയിൽ സിഗ്നലുകൾ ക്രമീകരിക്കുകയും ചെയ്തു. 42 ലക്ഷത്തോളം രൂപ ചെലവിൽ ഫ്രീ ലെഫ്റ്റ്സംവിധാനം നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
എച്ച്എംടി ജംഗ്ഷനിൽ 17 കോൺഫ്ലിക്ട് പോയിൻന്റ് ഉണ്ടായിരുന്നതും സിഗ്നലുകളും ഒഴിവാക്കി മൂന്ന് പോയിന്റുകൾ മാത്രമാക്കി യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കുവാൻ സജ്ജമാക്കി. കാൽനട യാത്രക്കാർക്കായി സീബ്രാ ലൈനും വരച്ചു തുടങ്ങി.