വൈ​പ്പി​ൻ: കൊ​ച്ചി​യി​ൽ അ​ടു​ത്ത​മാ​സം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന കേരള സ്കൂ​ൾ കാ​യി​ക​മേ​ള​യ്‌​ക്ക് മു​ന്നോ​ടി​യാ​യു​ള്ള പ്ര​മോ വീ​ഡി​യോ​യി​ലെ "തെ​ളി​നാ​ള​മാ​യ് ന​വ​ജീ​വ​നാ​യ്’ എ​ന്ന ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ​പ്പോ​ൾ ആ ​സ്വ​ര​മാ​ധു​രി​യി​ലൂ​ടെ കേ​ര​ളം കേ​ട്ട​റി​ഞ്ഞ​ത് അ​ഭി​ജി​ത്ത് സ​ന്തോ​ഷ് എ​ന്ന യു​വ​ഗാ​യ​ക​നെ.

നാ​യ​ര​മ്പ​ലം കൊ​ല്ലം​പ​റ​മ്പി​ല്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും ജോ​ബി​മോ​ളു​ടേ​യും മൂ​ത്ത​മ​ക​നാ​യ അ​ഭി​ജി​ത്ത് തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി സം​ഗീ​ത കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്. ഗാ​ന​മേ​ള ട്രൂ​പ്പു​ക​ളി​ലും മ​റ്റും പാ​ടാ​റു​ണ്ട്.

അം​ഗ​പ​രി​മി​തി​ക​ളെ വെ​ല്ലു​വി​ളി​ച്ച് കാ​ലു​ക​ള്‍​കൊ​ണ്ട് ചി​ത്രം വ​ര​യ്ക്കു​ക​യും നീ​ന്തു​ക​യും സൈ​ക്കി​ള്‍ ച​വി​ട്ടു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​ണ​വി​ന്‍റെ ജീ​വി​ത​മാ​ണ് 2.40 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള പ്ര​മോ വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് അ​ക​മ്പ​ടി​യാ​യാ​ണ് അ​ഭി​ജി​ത്തി​ന്‍റെ ആ​ലാ​പ​നം. സ​ർ​ജി വി​ജ​യ​ന്‍ ര​ച​ന നി​ര്‍​വ​ഹി​ച്ച ഗാ​ന​ത്തി​ന് ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ബി​ബി​ന്‍ അ​ശോ​കാ​ണ് ഈ​ണം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. ആ​ശ​യ​വും സം​വി​ധാ​ന​വും സ​തീ​ഷ്. മി​ൽ​മ​യാ​ണ് നി​ർ​മാ​ണം.