കൊ​ച്ചി: വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സ് എ​റ​ണാ​കു​ള​വും മാ​ന്‍ കാ​ന്‍​കോ​റും സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​സ്യ ന​ഴ്‌​സ​റി പ​രി​പാ​ല​ന​ത്തി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍​കി. നൈ​പു​ണ്യ വി​ക​സ​നം ഉ​റ​പ്പു​ന​ല്‍​കി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്.

മാ​ന്‍ കാ​ന്‍​കോ​റി​ന്‍റെ സി​എ​സ്ആ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സു​മാ​യി ചേ​ര്‍​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 30 പേ​ര്‍​ക്കാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ന​ഴ്‌​സ​റി​യു​ടെ ഉ​ദ്ഘാ​ട​നം വി ​മാ​ന്‍ ഫി​ല്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ന്‍, റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സാ​മ​ന്ത മാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. എ​റ​ണാ​കു​ളം വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വ​ള്ളി​ൽ, മാ​ന്‍ കാ​ന്‍​കോ​ര്‍ ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഡോ.​ ജീ​മോ​ന്‍ കോ​ര, വി​വേ​ക് ജെ​യി​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.