ആ​ലു​വ: അ​ടി​ച്ചു വൃ​ത്തി​യാ​ക്കി​യ ആ​ലു​വ താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ പടികളി​ലൂ​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ ശി​വാ​നി​യ്ക്ക് യാ​ത്രാ​മം​ഗ​ങ്ങ​ൾ നേ​രാ​ൻ ത​ഹ​സി​ൽ​ദാ​രും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും മാ​ത്ര​മ​ല്ല ജി​ല്ലാ ക​ള​ക്ട​റു​മെ​ത്തി. മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ പോ​സ്റ്റി​ൽ നി​ന്ന് വി​ര​മി​ച്ച ചൊ​വ്വ​ര കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി കെ.കെ. ശി​വാ​നി(70)ക്കാ​ണ് അ​പൂ​ർ​വ യാ​ത്ര​യ​യ​പ്പ് ല​ഭി​ച്ച​ത്.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽഭ​വാ​നി​യെ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.എ​സ്.കെ. ​ഉ​മേ​ഷ് പൊ​ന്നാ​ട അ​ണി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ സ​മ്മാ​ന​മാ​യ സ്വ​ർ​ണമോ​തി​ര​വും അ​ണി​യി​ച്ചു. ഫ​ല​കം എ​ഡി​എം വി​നോ​ദ് രാ​ജ സ​മ​ർ​പ്പി​ച്ചു. എല്ലാവർക്കും പ്രിയങ്കരിയായിരുന്ന ശിവാനിയുടെ യാത്രയയപ്പിൽ മു​ൻ ത​ഹ​സി​ൽ​ദാ​ർ അ​ട​ക്കം സ്ഥ​ലം മാ​റി​പ്പോ​യ​വ​രും വി​ര​മി​ച്ച​വ​രും സം​ബ​ന്ധി​ച്ചു. ആ​ലു​വ ത​ഹ​സി​ൽ​ദാ​ർ ഡി​ക്സി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​യാ​യി. ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സു​നി​ൽ മാ​ത്യു, അ​നി​ൽ മേ​നോ​ൻ, പി.​കെ. ന​ള​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​വാ​നി​യു​ടെ അ​നു​ജ​ത്തി​യു​ടെ മ​ക്ക​ളാ​യ നി​തി​നും ശ​ര​തും സം​ബ​ന്ധി​ച്ചു.

ചൊ​വ്വ​ര കൊ​ണ്ടോ​ട്ടി കു​ടി​ലി​ങ്ങ​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ കു​മാ​ര​ന്‍റെ​യും ന​ളി​നി​യു​ടെ​യും മ​ക​ളാ​ണ് ശി​വാ​നി. അ​മ്മ ന​ളി​നി​യാ​യി​രു​ന്നു താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ആ​ദ്യ സ്വീ​പ്പ​ർ. അ​മ്മ​യെ സ​ഹാ​യി​ക്കാ​നാ​യി ശി​വാ​നി വ​ന്നി​രു​ന്ന​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​യി.

എ​പ്പോ​ഴും ചി​രി​ച്ച മു​ഖ​ത്തോ​ടെ പ​രി​ഭ​വ​മി​ല്ലാ​തെ ഊ​ർ​ജ​സ്വ​ല​യാ​യി ജോ​ലി ചെ​യ്യു​ന്ന​താ​ണ് ശി​വാ​നി​യെ പ​ഴ​യ​തും പു​തി​യ​തു​മാ​യ ജീ​വ​ന​ക്കാ​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്.