കായല്‍ഭംഗി ആസ്വദിച്ച് ആശാഭവന് അന്തേവാസികള്‍
1465261
Thursday, October 31, 2024 1:35 AM IST
കൊച്ചി: കായല്‍ ഭംഗി ആസ്വദിച്ചും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും ബോട്ടുയാത്ര ഉല്ലാസമാക്കി കാക്കനാട് ആശാഭവനിലെ അന്തേവാസികള്‍. എറണാകുളം പ്രബോധ ട്രസ്റ്റ് ആശാഭവന് അന്തേവാസികള്‍ക്കായി ഒരുക്കിയ ബോട്ടുയാത്രയാണ് ഇവര്‍ക്ക് ഹൃദ്യമായ അനുഭവമായത്. യാത്രയില്‍ സാഹിത്യകാരന് പ്രഫ. എം.കെ. സാനു കൂടി പങ്കെടുത്തത് ഇവരുടെ സന്തോഷം ഇരട്ടിയാക്കി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച കായല്‍യാത്ര രാത്രി എട്ടര വരെ നീണ്ടു. യാത്രയിലുടനീളം പ്രഫ. എം.കെ. സാനു ഇവരുമായി നര്മസല്ലാപത്തിലേര്പ്പെട്ടു.
ആശാഭവനിലെ 22 ഓളം അന്തേവാസികളും അഞ്ച് ജീവനക്കാര്‍ക്കുമൊപ്പം എറണാകുളത്തെ സാംസ്കാരിക പ്രവര്‍ത്തകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഇവരോടൊപ്പം യാത്രയില്‍ പങ്കെടുത്തു.
ചടങ്ങില്‍ ദീപാവലി, ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് പ്രഫ.എം.കെ. സാനുവിന് യുണൈറ്റഡ് ഇന്ത്യ മുന്‍ കേരള റീജിയണല്‍ മാനേജരും പ്രബോധ ട്രസ്റ്റ് അംഗവുമായ വി. ആര്. രാമചന്ദ്രന് മധുരപലഹാരം സമ്മാനിച്ചു.
പ്രഫ.വിനോദ് കുമാര്‍ കല്ലോലിക്കല്‍ അധ്യക്ഷത വഹിച്ചു.
ആശാഭവന് സൂപ്രണ്ട് കെ.ജെ. ജോണ്‍ ജോഷി, സോഷ്യല്‍ ജസ്റ്റീസ് ജില്ലാ ഓഫീസര്‍ വി.ജെ. ബിനോയ്, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീന്‍, ഡോ. എം.എച്ച്. രമേഷ് കുമാര്‍, എ.എസ്. ശ്യാംകുമാര്‍, അഡ്വ. ഡി.ജി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.