മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ലെ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ സി​പി​ഐ ആ​യ​വ​ന ലോ​ക്ക​ൽ ക​മ്മി​റ്റി, മ​ന്ത്രി കെ. ​രാ​ജ​ന് പ​രാ​തി ന​ൽ​കി.

ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളും വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തു​മാ​യ പാ​റ​ത്താ​ഴം പ്ര​ദേ​ശ​ത്തെ റ​വ​ന്യൂ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന കേ​ന്ദ്രം 7.5 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് സി​പി​ഐ ആ​യ​വ​ന ലോ​ക്ക​ൽ ക​മ്മി​റ്റി മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പാ​റ​ക്കെ​ട്ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ നീ​രു​റ​വ​ക​ൾ മു​ഖേ​ന​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള കു​ടി​വെ​ള്ള കി​ണ​റു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ത​മാ​യാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്കു ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​സ്ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ലി​യാ​ർ അ​റി​യി​ച്ചു.