കോ​ത​മം​ഗ​ലം: ഡ​ന്പിം​ഗ് യാ​ഡി​ൽ ക്രി​മി​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​ത് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു.

പൊ​തു​ശ്മ​ശാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​മാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യി​ലെ ആ​റാം വാ​ർ​ഡ് ചെ​ന്പി​ക്കോ​ട് 50 സെ​ന്‍റ് സ്ഥ​ലം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ക​യും അ​വി​ടെ ക്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് കൗ​ണ്‍​സി​ൽ തു​ട​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യി​ലെ ക്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് എ​ൽ​ഡി​എ​ഫ് എ​ടു​ത്ത തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റ​വും ആ​ദ​ര​വോ​ടെ സം​സ്ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന സ്ഥ​ല​ത്ത് ക്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

അ​റ​വു മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ത​ള്ളു​ന്ന ഡ​ബ്ബി​ങ് യാ​ഡി​ൽ ക്രി​മി​റ്റോ​റി​യം സ്ഥാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബ​ഹി​ഷ്ക​ര​ണ​ത്തി​നെ​തി​രേ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി

കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ പൊ​തു​ശ്മ​ശാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ച് ടെ​ണ്ട​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​നെ​തി​രെ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ത​മം​ഗ​ല​ത്തെ നി​ര​വ​ധി സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പ​ർ​ട്ടി​ക​ളും പൊ​തു​ശ്മ​ശാ​ന​ത്തി​നു വേ​ണ്ടി നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടു​കൂ​ടി കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക്ര​മി​റ്റേ​റി​യം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ഴാ​ണ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ബ​ഹി​ഷ്ക​ര​ണ​വു​മാ​യി വ​ന്നി​ട്ടു​ള്ള​തെ​ന്നും ഭ​ര​ണ​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

ഇം​പാ​ക്ട് കേ​ര​ള​യു​മാ​യി എം​ഒ​യു (ക്രി​മി​റ്റോ​റി​യം പ​ണി പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി താ​ല്കാ​ലി​ക​മാ​യി സ്ഥ​ലം ഇം​പാ​ക്ട് കേ​ര​ള​ക്ക് കൈ​മാ​റു​ന്ന ക​രാ​ർ) ഒ​പ്പു​വ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം തേ​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ജ​ണ്ട ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​ജ​ണ്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കൗ​ണ്‍​സി​ൽ ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഭ​ര​ണ​പ​ക്ഷം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ബ​ഹി​ഷ്ക​ര​ണം കോ​ത​മം​ഗ​ല​ത്തെ പൊ​തു​ശ്മ​ശാ​ന​ത്തി​നെ​തി​രെ​യു​ള്ള പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ഷ്ൻ, കെ.​എ. നൗ​ഷാ​ദ്, ര​മ്യ വി​നോ​ദ്, കെ.​വി. തോ​മ​സ്, ബി​ൻ​സി ത​ങ്ക​ച്ച​ൻ, സി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.