ഹോമിയോ ആശുപത്രി കെട്ടിടം ശിലാസ്ഥാപനം
1465139
Wednesday, October 30, 2024 7:18 AM IST
മൂവാറ്റുപുഴ: കാലാന്പൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ ഉടമസ്ഥതയിലുള്ള മുറിയിൽ പ്രവർത്തിച്ചിരുന്ന ആയവന പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.
കാലാന്പൂർ കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് നിർവഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പും ആയുഷ് മിഷനും അനുവദിച്ച 30 ലക്ഷം രൂപ മുതൽമുടക്കി എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കി വാഹന സൗകര്യവും ലഭ്യമാകുന്ന സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ ജൂലി സുനിൽ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഷിവാഗോ തോമസ്, മേഴ്സി ജോർജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രഹന സോബിൻ, സെക്രട്ടറി സി.വി. പൗലോസ്, മെഡിക്കൽ ഓഫീസർ ഡോ. വിജി, മുൻ മെഡിക്കൽ ഓഫീസർ ഡോ. ഷിജു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.