അ​ങ്ക​മാ​ലി: മൈ ​ഭാ​ര​ത് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ന്റെ ഒ​ന്നാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള എ​ന്‍​എ​സ്എ​സും, നെ​ഹ്രു യു​വ​കേ​ന്ദ്ര​യും ന​ട​ത്തി​വ​രു​ന്ന ദീ​പാ​വ​ലി വി​ത്ത് മൈ ​ഭാ​ര​ത് പ​രി​പാ​ടി​ക​ളി​ല്‍ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജും പ​ങ്കാ​ളി​യാ​യി.

കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നും മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രേ​ഖ​ക​ള്‍ ത​രം തി​രി​ക്ക​ല്‍ ന​ട​ത്തി.

അ​ങ്ക​മാ​ലി ടെ​ല്‍​ക്ക് പ​രി​സ​ര​ത്ത് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ഫ്‌​ളാ​ഷ് മോ​ബും സ്‌​കി​റ്റും സം​ഘ​ടി​പ്പി​ച്ചു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ലും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ.​ന​വ്യ ആ​ന്‍റണി​യും ഡോ. ​എം.​ബി.​ര​ശ്മി​യും നേ​തൃ​ത്വം ന​ല്കി.