ട്വന്റി 20 കുന്നത്തുനാട് കൺവൻഷൻ
1464712
Tuesday, October 29, 2024 1:47 AM IST
കിഴക്കമ്പലം: ട്വന്റി 20 കുന്നത്തുനാട് പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു. ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുള്ള ഇടത് വലുത് പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ നടക്കുന്നത് മുഴുവൻ അഴിമതിയും കൊള്ളരുതായ്മയുമാണെന്നു പറഞ്ഞ അദ്ദേഹം, തന്റെ പാർട്ടിലെ അഴിമതിക്കാരിയായ പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ സംസ്ഥാനത്തെ ഏക പാർട്ടിയാണ് ട്വന്റി 20 എന്നും കൂട്ടിച്ചേർത്തു.
കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിതാ മോളെ പ്രതിപക്ഷവുമായി കുട്ടുനിന്ന് അഴിമതി നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അവിശ്വശ്വാസ പ്രമേയത്തിലൂടെ ട്വന്റി 20 പുറത്താക്കിയിരുന്നു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 50-ഓളം നിയോജക മണ്ഡലങ്ങളിൽ കമ്മറ്റികൾ രൂപികരിച്ചതായി ട്വന്റി 20 പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാർ പറഞ്ഞു.
കൺവൻഷനിൽ എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ സന്തോഷ് വർഗീസ്, സ്റ്റേറ്റ് കമ്മറ്റി എക്സിക്യൂട്ടീവംഗം ചാർളി പോൾ എന്നിവർ പ്രസംഗിച്ചു.