അ​ങ്ക​മാ​ലി: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യി പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി - കാ​ല​ടി -അ​ത്താ​ണി മേ​ഖ​ല​യി​ലെ ബ​സു​ക​ളി​ല്‍​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി. ഓ​ഗ​സ്റ്റ് ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ല്‍ 110 ബ​സു​ക​ളി​ല്‍ നി​ന്നാ​യി 9,10,551 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.

ഉ​ട​മ​ക​ള്‍ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം പൂ​ര്‍​ണ​മാ​യും ന​ല്‍​കി​യും ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ളു​ടെ വേ​ത​നം ഉ​പേ​ക്ഷി​ച്ചും ടി​ക്ക​റ്റ് ഇ​ല്ലാ​തെ പ​ക​രം ബ​ക്ക​റ്റു​മാ​യി ന​ട​ത്തി​യ സ​ര്‍​വീ​സി​ല്‍ യാ​ത്ര​ക്കാ​ര്‍ ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​യും ന​ല്‍​കി​യാ​ണ് സം​രം​ഭ​ത്തെ വി​ജ​യി​പ്പി​ച്ച​ത്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​പി. ജി​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.