കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന എ​ഡി​ബി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ യാ​തൊ​രു​വി​ധ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണ​വും ഇ​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​ല അ​ഥോ​റി​റ്റി. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ ചോ​ദ്യ​ത്തി​നോ​ടു​ള്ള മ​റു​പ​ടി​യി​ലാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം.

ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടും എ​ന്നാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പ​ക്ഷം. കു​ടി​വെ​ള്ള വി​ത​ര​ണ ശൃം​ഖ​ല​യെ ഒ​രു വി​ധ​ത്തി​ലും സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​തെ​ന്ന ത​ന്‍റെ നി​ര്‍​ദേ​ശ​ത്തോ​ട് മ​ന്ത്രി​യും തു​റ​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

പ​ദ്ധ​തി രൂ​പീ​ക​ര​ണ വേ​ള​യി​ല്‍ ന​ഗ​ര​സ​ഭ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തി​രു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധം മേ​യ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു. കൗ​ണ്‍​സി​ലി​ലും പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​വ​ത​ര​ണം ഉ​ണ്ടാ​ക​ണം. കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​സ​ര​മാ​കും ഇ​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ എം​എ​ല്‍​എ​മാ​രു​മാ​യും ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. ഈ ​ആ​വ​ശ്യ​ങ്ങ​ളോ​ടും ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്.

പു​തി​യ ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ടും മ​ന്ത്രി പ്ര​തി​ക​ര​ണം അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ജ​ല വി​ഭ​വ വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എം​ഡി ജീ​വ​ന്‍ ബാ​ബു തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.