പി​റ​വം: ടൗ​ണി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ പ​ള്ളി​ക്ക​വ​ല ജം​ഗ്ഷ​നി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ വ​രാ​ന്ത​യി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ടു. പാ​ഴൂ​ർ പോ​ഴി​മ​ല കോ​ള​നി സ്വ​ദേ​ശി​യാ​യ ഗ​ണേ​ശ​ൻ (56) ആ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ത​ല​യി​ൽ​നി​ന്നും ചോ​ര വാ​ർ​ന്നൊ​ഴു​കി​യ നി​ല​യി​ൽ ഗ​ണേ​ശ​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പി​റ​വം പോ​ലീ​സ് ഗ​ണേ​ശ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​ബോ​ധാ​വ​യി​ലാ​യ ഗ​ണേ​ശ​ൻ ഇ​നി​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ത​ലേ​ന്ന് രാ​ത്രി ഗ​ണേ​ശ​നും മ​റ്റൊ​രാ​ളു​മാ​യി ടൗ​ണി​ൽ സം​ഘ​ട്ട​നം ന​ട​ന്നി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ടൗ​ണി​ൽ ചെ​റി​യ പ​ണി​ക​ൾ ചെ​യ്ത് ക​ഴി​ഞ്ഞി​രു​ന്ന​യാ​ളാ​ണ് അ​നി​ൽ​കു​മാ​ർ.

ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​ച്ച അ​നി​ൽ​കു​മാ​ർ രാ​ത്രി മു​ഴു​വ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നി​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഗ​ണേ​ശ​ൻ പ​രാ​തി ന​ൽ​കി​യ ശേ​ഷം ടൗ​ണി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും രാ​ത്രി വൈ​കി​യാ​ണ് ഗ​ണേ​ശ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ണി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.