കൂ​ത്താ​ട്ടു​കു​ളം : എം​സി റോ​ഡി​ൽ ഉ​പ്പു​ക​ണ്ടം ക​വ​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ലോ​ഫ്ലോ​ർ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഓ​ട്ടോ ഡ്രൈ​വ​ർ ക​രി​ന്പ​ന മ​റ്റ​പ്പി​ള്ളി​ൽ എം.​പി.​ജോ​യി (59) ആ​ണ് പ​രി​ക്കേ​റ്റ​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നും കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​ഫ്ലോ​ർ ബ​സ് ഉ​പ്പു​ക​ണ്ടം ക​വ​ല​യ്ക്ക് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബ​സി​നു മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഉ​പ്പു​ക​ണ്ടം ക​വ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ട​ത്തെ സൈ​ഡി​ലേ​ക്ക് ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ട്ട​തി​നു​ശേ​ഷം വ​ല​ത്തോ​ട്ട് തി​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് ഡ്രൈ​വ​ർ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ബ​സ് പൂ​ർ​ണ​മാ​യും വ​ല​തു​വ​ശ​ത്തേ​ക്ക് നീ​ക്കി​യെ​ങ്കി​ലും ഫലിച്ചില്ല.

പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ ജോ​യി​യെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് പോ​ലീ​സ് എ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.