ആ​ലു​വ: ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര റോ​ള​ർ നെ​റ്റ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​ബ് ജൂ​ണി​യ​ർ ബോ​യ്‌​സ്, ഗേ​ൾ​സ്, സീ​നി​യ​ർ ബോ​യ്‌​സ്‌ ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച നേ​ട്ട​ങ്ങ​ളാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്രീ​ല​ങ്ക ഒ​ന്നാം സ്ഥാ​ന​വും ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​വും നേ​പ്പാ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കൊ​ളം​ബോ എ​യ​ർ​പോ​ർ​ട്ട് സ്പോ​ർ​ട്‌​സ് കോം​പ്ല​ക്സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു​എ​ഇ, നേ​പ്പാ​ൾ, മ്യാ​ൻ​മ​ർ, മാ​ല​ദ്വീ​പ് രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സ​ബ് ജൂ​ണി​യ​ർ ബോ​യ്‌​സ്, സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​യി. സീ​നി​യ​ർ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

റോ​ള​ർ നെ​റ്റ​ഡ് ബോ​ൾ ഫൗ​ണ്ട​റും അ​ന്താ​രാ​ഷ്ട്ര റോ​ള​ർ നെ​റ്റ​ഡ് ബോ​ൾ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ശി​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്.