അ​ങ്ക​മാ​ലി: കേ​ര​ള​ത്തി​ല്‍ ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ല്‍ വ​ര്‍​ഗീ​യ-​സ​മു​ദാ​യ ചേ​രി​തി​രി​വി​ലൂ​ടെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ശ്ര​മി​ച്ച​ത് സി​പി​എം ആ​ണെ​ന്ന് ആ​ര്‍​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​രോ​പി​ച്ചു.

കേ​ന്ദ്ര ഭ​ര​ണ​ത്തി​നെ​തി​രെ​യും സം​സ്ഥാ​ന ഭ​ര​ണ​ത്തി​നെ​തി​രെ​യു​മു​ള്ള ജ​ന​വി​കാ​രം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും 20 സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​ന്ന എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ അ​ങ്ക​മാ​ലി​യി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ നി​ര്‍​ണാ​യ​ക​മാ​യ തെ​ര​ഞ്ഞ​ടു​പ്പ് വേ​ള​യി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ല്ലാ​സ യാ​ത്ര​യ്‌​ക്ക് പോ​യ പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്ര​തി​ബ​ന്ധ​ത ഇ​ല്ലാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

19ന് ​കോ​ല്‍​ക്ക​ത്ത​യി​ലെ പ്ര​ച​ര​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രും. ആ​ര്‍​എ​സ്പി മൂ​ന്ന് സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍​നി​ന്നും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.