സ്കൂൾ വാഹന പരിശോധന തുടങ്ങി
1422843
Thursday, May 16, 2024 4:22 AM IST
കാക്കനാട്: എറണാകുളം ആർടി ഓഫിസിന്റെ കീഴിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. ഇന്നലെ 70 സ്കൂൾ ബസുകൾ പരിശോധിച്ചു. ജിപിഎസ്, ടയർ, ബ്രേക്ക് എന്നിവയിൽ തകരാർ കണ്ടെത്തിയ ആറ് സ്കൂൾ ബസുകൾ അധികൃതർ തിരിച്ചയച്ചു. എറണാകുളം ആർടിഒ കെ. മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജിപിഎസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം എന്നിവ പരിശോധിച്ചു. ചെറിയ അപാകതകൾ കണ്ടെത്തിയ വാഹനങ്ങൾ പ്രശനം പരിഹരിച്ച് ശനിയാഴ്ച ഹാജരാക്കാൻ ആർടിഒ നിർദേശിച്ചു. പരിശോധന 18ന് സമാപിക്കും.