ആ​ലു​വ: വേ​ന​ൽ ചൂ​ടി​ൽ വീ​ട്ടു​മു​റ്റ​ത്തെ മു​ന്തി​രി തോ​ട്ട​ത്തി​ൽ മു​ന്തി​രി വി​ള​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് തോ​ട്ട​ക്കാ​ട്ടു​ക​ര അ​ക്കാ​ട്ട് ലൈ​നി​ൽ ക​രു​വേ​ലി​പ്പ​റ​മ്പി​ൽ ശ്രീ​കോ​വി​ലി​ൽ സു​രേ​ന്ദ്ര​ൻ നാ​യ​ർ. ആ​കെ​യു​ള്ള അ​ഞ്ച് സെ​ന്‍റി​ലെ വീ​ടി​ന്‍റെ മു​റ്റ​ത്ത് പ്ര​ത്യേ​ക പ​ന്ത​ലു​ണ്ടാ​ക്കി ര​ണ്ടു വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച കൃ​ഷി​യാ​ണ്.

35 വ​ർ​ഷ​ത്തി​ലേ​റെ മും​ബൈ​യി​ൽ തു​ണി​മി​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ജോ​ലി. മ​ട​ങ്ങി വ​ന്ന ശേ​ഷ​മാ​ണ് ഈ ​പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. മ​ണ്ണു​ത്തി​യി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന മു​ന്തി​രി​വ​ള്ളി ര​ണ്ട് നേ​രം ന​ന്നാ​യി ന​ന​ച്ചാ​ണ് പ​രി​പാ​ലി​ച്ച​ത്. മൂ​ന്ന് മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാം. ഇ​ക്കു​റി അ​ഞ്ച് കി​ലോ​യി​ലേ​റെ മു​ന്തി​രി ല​ഭി​ച്ചു.