അഗ്രികൾച്ചർ അസിസ്റ്റന്റ്സ് അസോ. സംസ്ഥാന സമ്മേളനം നടത്തി
1516978
Sunday, February 23, 2025 5:44 AM IST
തൊടുപുഴ: അഗ്രികൾച്ചർ അസിസ്റ്റന്റ്സ് അസോസിയേഷൻ കേരള സംസ്ഥാന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വന്യജീവി ശല്യത്തെ കുറിച്ച് പഠനം നടത്തുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുക, കൃഷിനാശത്തിന് സർക്കാർ ധനസഹായം വർധിപ്പിക്കുക, 2013 മാർച്ച് 31ന് മുന്പുള്ള ഒഴിവുകളിലേക്ക് നിയമിതരായ 2012 ലെ ലിസ്റ്റിലെ ജീവനക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹരാണെന്ന കോടതി വിധി നടപ്പിലാക്കുക, എല്ലാ ഓഫീസുകളിലും അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർമാരെ വിന്യസിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി.എം. നിഷാദ് അധ്യക്ഷത വഹിച്ചു. സി. സുരേഷ് ബാബു, എ.ഷീല, എസ്. ദീപു, പി. ഷീന, എ.വി. പ്രതീഷ്കുമാർ, പി. സുനിൽ കുമാർ, സുബി എസ്. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എം. നിഷാദ്-പ്രസിഡന്റ്, കെ.കെ. ജാഫർ-സെക്രട്ടറി, കെ.കെ. ഷാജി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.