നെ​ടുങ്കണ്ടം: കേ​ര​ള നോ​ളെ​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കേ​ന്ദ്ര​മാ​യി ‘ജോ​ബ് സ്റ്റേ​ഷ​ൻ' നെ​ടു​ങ്ക​ണ്ടം എംഇഎ​സ് കോ​ളേ​ജി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ജോ​ബ്സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം എം.എം. മ​ണി എംഎ​ൽഎ നി​ർ​വ​ഹി​ച്ചു. എം.​ഇ.​എ​സ്. എ​യ്ഡ​ഡ് കോ​ളേ​ജ​സ് കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ കെ.എ.​ ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള നോ​ള​ജ് ​ക്ക​ണോ​മി മി​ഷ​ൻ അ​സോസിയേ​റ്റ് ഡ​യ​റ​ക്ട​ർ എം.​എ സു​മി പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി.