അധ്യാപികയുടെ മരണം; സർക്കാരിന്റെ വീഴ്ച- പി.ജെ. ജോസഫ് എംഎൽഎ
1516967
Sunday, February 23, 2025 5:43 AM IST
തൊടുപുഴ: വയനാട്ടിലെ അധ്യാപികയുടെ മരണത്തിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ നിലപാടുകളും വിദ്യാഭ്യാസ വകുപ്പിന്റെ കാലോചിതമല്ലാത്ത ഉത്തരവുകളും കെടുകാര്യസ്ഥതയുമാണെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ. യോഗ്യരായ ഭിന്നശേഷിക്കാരുടെ അപര്യാപ്തത നിലനിൽക്കുന്ന സവിശേഷ സാഹചര്യത്തിൽ കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് സർക്കാർ അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ശന്പളം ലഭിക്കാതെ വർഷങ്ങളായി സേവനം തുടരുന്ന 15,000-ത്തോളം എയ്ഡ്സ് സ്കൂൾ അധ്യാപകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാർ മനേജ്മെന്റുകളെ കുറ്റംപറഞ്ഞ് തടിതപ്പുന്ന പതിവ് ശൈലി മാറ്റി നീതി നടപ്പാക്കാൻ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.