വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
1516961
Sunday, February 23, 2025 5:43 AM IST
കട്ടപ്പന: നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി യുവാവിനു ദാരുണാന്ത്യം. കട്ടപ്പന വള്ളക്കടവ് റോഡിൽ കരിമ്പാനിപ്പടിയിലുണ്ടായ അപകടത്തിൽ വള്ളക്കടവ് തണ്ണിപ്പാറ ജോസഫിന്റെ മകൻ റോബിൻ ജോസഫ് (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 നാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ വാഹനത്തിന്റെ ഉള്ളിലേക്കു കയറിയ ക്രാഷ് ബാരിയർ പിൻവശത്തുകൂടെ പുറത്തുവന്നു. നാട്ടുകാർ ഉടൻതന്നെ വാഹനം വെട്ടിപ്പൊളിച്ച് റോബിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലിസി ഭാര്യ: സോണിയ. മകൻ: ആദം.