ഡീൻ കുര്യാക്കോസിനു സ്വീകരണം നൽകി
1516974
Sunday, February 23, 2025 5:44 AM IST
കട്ടപ്പന: ജനങ്ങളോടുള്ള കരുതലും നാടിന്റെ വികസനവും ലക്ഷ്യമാക്കിയുള്ള ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനങ്ങൾ മറ്റ് ജനപ്രതിനിധികൾക്ക് മാതൃകയാണെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി. സംസ്ഥാനത്തെ മികച്ച പാർലമെന്റ് അംഗത്തിനുള്ള എ പി ജെ അബ്ദുൾ കലാം ജനമിത്ര പുരസ്കാരം ലഭിച്ച ഡീൻ കുര്യാക്കോസിന് കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്ന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു ആഗസ്തി.
മെമെന്റോയും പൊന്നാടയും നൽകിയാണ് എം പിയെ ആദരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, അഡ്വ. കെ.ജെ. ബെന്നി, കെ.ബി. സെൽവം, വിജയകുമാർ മറ്റക്കര, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ഷാജി വെള്ളംമാക്കൽ, എ. എം. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.