അണ്ടർ വാട്ടർ ലിഫ്റ്റ് ബാഗിന്റെ പരീക്ഷണം നടത്തി
1516966
Sunday, February 23, 2025 5:43 AM IST
തൊടുപുഴ: അഗ്നിരക്ഷാനിലയം സ്കൂബ ടീമിന് അനുവദിച്ച അണ്ടർ വാട്ടർ ലിഫ്റ്റ് ബാഗിന്റെ പരീക്ഷണം നടത്തി. വെള്ളത്തിനടിയിൽ നിന്നു ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്. ഒരു ബാഗിൽ 500 കിലോ വരെ ഉയർത്താം. രണ്ടു ലിഫ്റ്റ് ബാഗ് ആണ് സ്റ്റേഷനിലേക്കു ലഭിച്ചത്.
വെള്ളത്തിനടിയിൽ 500 കിലോ ഭാരം വലിയ ബാസ്കറ്റിൽ ഇറക്കി ലിഫ്റ്റ് ബാഗ് അതിൽ ഘടിപ്പിച്ച ശേഷം സിലിണ്ടറിൽനിന്ന് എയർ നിറയ്ക്കും. അത് കണ്ട്രോൾ ചെയ്ത് ഉയർത്തിക്കൊണ്ടുവരും.
അപകടത്തിൽപ്പെട്ട വാഹനങ്ങളുംമറ്റും വെള്ളത്തിൽനിന്ന് ഉയർത്തുന്നതിനായി ഉപയോഗിക്കാം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, സീനിയർ ഫയർ ഓഫീസർ എം.എൻ. വിനോദ്കുമാർ, ഫയർ ഓഫീസർമാരായ എൻ.എസ്. അജയകുമാർ, ടി.കെ. വിവേക്, കെ.എസ്. അബ്ദുൾ നാസർ എന്നിവർ പരീക്ഷണത്തിനു നേതൃത്വം നൽകി.