റേഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ ജ്വാല നടത്തും
1516963
Sunday, February 23, 2025 5:43 AM IST
തൊടുപുഴ: വന്യമ്യഗ ശല്യത്തിനു ശാശ്വത പരിഹാരം കാണുക, സർക്കാർ മ്യഗങ്ങൾക്കൊപ്പമല്ല മനുഷ്യർക്കൊപ്പമാണ് നിൽക്കേണ്ടതെന്ന ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോണ്ഗ്രസ് ഫൊറോന സമിതിയുടെ നേത്യത്വത്തിൽ 25നു രാവിലെ 11ന് കാളിയാർ റേഞ്ച് ഓഫീസിനു മുന്നിൽ ധർണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കും. കത്തോലിക്ക കോണ്ഗ്രസ് സംസ്ഥാനത്താകെ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കൽ പ്രതിഷേധ ജ്വാല നടത്തുന്നത്.
രൂപത ചാൻസലർ റവ. ഡോ. ജോസ് കുളത്തൂർ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, ഫൊറോന ഡയറക്ടർമാരായ റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഫാ. ജോസഫ് മുണ്ടുനടയിൽ, അഡ്വ. ബിജു പറയന്നിലം, ജോസുകുട്ടി ജെ. ഒഴുകയിൽ, അഡ്വ. തന്പി പിട്ടാപ്പിള്ളി, കെ.എം. മത്തച്ചൻ, ജോണ് മുണ്ടൻകാവിൽ, ബിനോയ് കരിനാട്ട്, മാത്യു പൂന്തുരുത്തിയിൽ, സോജൻ ജോസ്, ജോജോ പാറത്തലക്കൽ, റോജോ ജോസഫ്, ഷാജു ശാസ്താംകുന്നേൽ, ബെന്നി കുളക്കാട്ട് എന്നിവർ പ്രസംഗിക്കും.