കൊച്ചറ എകെഎം സ്കൂളിൽ വിളവെടുപ്പ് ഉത്സവം
1516458
Friday, February 21, 2025 11:47 PM IST
കൊച്ചറ: പച്ചക്കറി വിളവെടുപ്പ് ഉത്സവം നടന്നു. സ്ഥാപനങ്ങളിലെ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കട്ടപ്പന ബ്ലോക്കു പഞ്ചായത്തു കൃഷി അസി. ഡയറക്ടർ റാണി ജേക്കബ് ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം കൃഷി ഓഫീസർ പ്രിൻസി ജോണ്, സ്കൂൾ മാനേജർ ഫാ. തോമസ് കിളിരൂർപറന്പിൽ, ഹെഡ്മാസ്റ്റർ വർഗീസ് ഡൊമിനിക്, പിടിഎ അംഗം ദേവദാസ്, ഷാജി നെല്ലിയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഹൊസൂർ ബീൻസ്, ഉരുളക്കിഴങ്ങ്, തക്കാളി, പയർ, ചീര, വഴുതന തുടങ്ങിയവയാണ് കുട്ടിക്കർഷകർ കൃഷി ചെയ്തിരുന്നത്.
ഏഴാം ക്ലാസ് വിദ്യാർധികൾ തയ്യാറാക്കിയ പുയില കഷായമാണ് കീട നിയന്ത്രണത്തിനു ഉപയോഗിച്ചത്.