കാഞ്ഞിരമറ്റം ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം
1516968
Sunday, February 23, 2025 5:43 AM IST
തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 ന് രാവിലെ രാവിലെ 8.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്നു കാവടി ഘോഷയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം അഞ്ചിന് ഭസ്മക്കാവടി ഘോഷയാത്ര, 6.15ന് അഭിഷേകം, ഏഴിന് പ്രഭാഷണം, ഒൻപതിന് ഭക്തിഗാന തരംഗിണി, 11.45ന് നൃത്തം, 12 മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം, രണ്ടിനു നൃത്തനാടകം.
ഈ വർഷത്തെ ഉത്സവം മാർച്ച് ഒന്നു മുതൽ എട്ടുവരെ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഒന്നിന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട് പരമേശ്വരൻ നന്പൂതിരി കൊടിയേറ്റ് നിർവഹിക്കും. പത്രസമ്മേളനത്തിൽ ഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജൻ, സെക്രട്ടറി പി.ജി. രാജശേഖരൻ, കെ.പി. ശിവദാസ്, ശ്രീകാന്ത് കാഞ്ഞിരമറ്റം, എം.എം. മഞ്ജുഹാസൻ എന്നിവർ പങ്കെടുത