ഭരണസ്വാധീനം ഉപയോഗിച്ച് നാടിനെ കൊള്ളയടിക്കുന്നു: എംപി
1516975
Sunday, February 23, 2025 5:44 AM IST
തൊടുപുഴ: ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം നാടിനെ കൊള്ളയടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരായ ആരോപണം അതീവ ഗൗരവമേറിയതാണ്.
സർക്കാരിന്റെ സംരക്ഷണയിൽ അനധികൃതമായി പാറഖനനം നടക്കുന്പോൾ പാവപ്പെട്ടവനു കുളം നിർമിക്കാനും വിടുവയ്ക്കാനും അനുമതി നിഷേധിക്കുകയാണ്. സർക്കാരിന്റെ പൂർണ സംരക്ഷണയിൽ നാടിനെ കൊള്ളയടിക്കുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും നിഷ്പക്ഷമായ ജുഡീഷൽ അന്വേഷണത്തിലൂടെ മാത്രമേ സത്യം പറത്തുവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.