ബഡ്സ് സ്കൂളിന് കൈത്താങ്ങായി മത്സ്യകര്ഷകന്
1457050
Saturday, September 28, 2024 5:28 AM IST
വെളിയന്നൂര്‍: പഞ്ചായത്ത് ബഡ്സ് സ്കൂളിന് കൈത്താങ്ങാകാന്‍ കൃഷിചെയ്ത മത്സ്യം നല്കി കര്ഷകന്. പൂവക്കുളം പുതിയിടത്ത് സണ്ണി ജോസഫ് വീട്ടുവളപ്പില്‍ ചെയ്ത മത്സ്യകൃഷി വിളവെടുത്തത് പൂര്‍ണമായും ബഡ്സ് സ്കൂളിന് നല്‍കുകയായിരുന്നു. പത്തുമാസം മുമ്പ് കൃഷി ഇറക്കിയ മൂവായിരം അനാഫസ് ഇനം മത്സ്യമാണ് ബഡ്സ് സ്കൂളിനെ സഹായിക്കുന്നതിനായി സണ്ണി ജോസഫ് നല്‍കിയത്.
മത്സ്യവിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സണ്ണി പുതിയിടം, അര്‍ച്ചന രതീഷ്, വാര്‍ഡ് മെംബര്‍ ബിന്ദു സുരേന്ദ്രന്, ബഡ്സ് സ്കൂള്‍ ടീച്ചര്‍ പി.എസ്. സിമിമോള്എന്നിവര് പങ്കെടുത്തു. മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ അവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുകയും സ്വന്തം ഇഷ്ടപ്രകാരമുള്ള തുക ബക്കറ്റില്‍ നിക്ഷേപിക്കുകയും ആ തുക പൂര്‍ണമായും ബഡ്സ് സ്കൂളിന് നല്‍കുകയും ചെയ്യുന്ന വിധമാണ് വിളവെടുപ്പ് ഒരുക്കിയിരിക്കുന്നത്.