ചെങ്ങളം ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം: തെരഞ്ഞെടുപ്പ് നാളെ
1479470
Saturday, November 16, 2024 5:49 AM IST
ചെങ്ങളം: ചെങ്ങളം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ യുഡിഎഫ് നേതൃത്വം നല്കുന്ന ബാങ്ക് ഭരണസമിതി ഭൂരിപക്ഷം ഇല്ലാത്തതാണെന്നും ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന നിലവിലെ ഭരണസമിതിയുടെ സ്വാധീനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകാതിരിക്കുന്നതിനുംവേണ്ടിയാണ് ഭരണസമിതി പിരിച്ചുവിട്ട് അസിസ്റ്റന്റ് രജിസ്ട്രാറെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
തുടര്‍ച്ചയായി രണ്ടു സെക്രട്ടറിമാരെ സസ്പെന്‍ഡ് ചെയ്തും മിനിറ്റ്സ്ബുക്കില്‍ തിരുത്തലുകള്‍ നടത്തി ബാങ്ക് ഭരണസമിതിയിലേക്ക് കൃത്രിമമായി അംഗത്തെ നോമിനേറ്റ് ചെയ്തെന്നുമായിരുന്നു പരാതി. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ നടത്താനാണ് കോടതി ഉത്തരവ്.
എന്നാൽ, ഇലക്ഷൻ നടത്താനുള്ള വിധി മാത്രമാണ് കോടതി പുറപ്പെടുവിച്ചതെന്നും കേസിന്റെ വിധി 23ലേക്ക് മാറ്റിവച്ചതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.