കൂടിപ്പൂജവിളക്ക് നാളെ
1479553
Saturday, November 16, 2024 7:26 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ കൂടിപ്പുജ വിളക്ക് നാളെ. ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ സമാപനമായി രാത്രി 10 നാണ് വൈക്കം ക്ഷേത്രത്തിലെ കൂടീപ്പൂജ.
ആറാട്ടിന് ശേഷം ഉദയനാപുരത്തപ്പൻ വൈക്കം മഹാദേവ ക്ഷേത്രത്തിലേ ശ്രീകോവിലിലേക്ക് എഴുന്നള്ളും. ശ്രീകോവിലിൽ പിതാവായ വൈക്കത്തപ്പനെയും പുത്രനായ ഉദയനാപുരത്തപ്പനെയും ഒരേ പീഠത്തിലിരുത്തി താന്ത്രിക വിധിപ്രകാരം വിശിഷ്ടാമായ പൂജകളും നിവേദ്യവും നടത്തും.
തുടർന്ന് മണ്ഡപത്തിലും എഴുന്നള്ളിച്ചു പൂജകൾ നടത്തിയശേഷം കൂടിപൂജ വിളക്കിനായി ഉദയനാപുരത്തപ്പനെയും വൈക്കത്തപ്പനെയും പുറത്തെക്ക് എഴുന്നള്ളിക്കും.
അഷ്്ടമിയിൽ ഇന്ന്
വൈക്കം: വൈക്കത്തഷ്ടമി അഞ്ചാം ഉൽസവ ദിനമായ ഇന്ന്രാവിലെ എട്ടിന് ശ്രീ ബലി, സംഗീത സദസ് 10.30മുതൽ ഭജൻസ്. ഒന്നിന് ഉത്സവ ബലിദർശനം,1.30 മുതൽ തിരുവാതിര.
വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി ആറിന് പൂത്താലം വരവ്,ഭജൻസ്, ഏഴുമുതൽ നൃത്തനൃത്യങ്ങൾ.10 ന് വിളക്ക്.
വൈക്കത്തഷ്ടമി പൂത്താല സമർപ്പണം തുടങ്ങി
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന് ചാരുതയേകി പൂത്താലങ്ങൾ തുടങ്ങി. ഉത്സവം മൂന്നാം ദിനം മുതൽ ഏഴാം ഉത്സവം വരെ 15 സമുദായ സംഘടനകളാണ് ക്ഷേത്രത്തിലേക്ക് പൂത്താല സമർപ്പണം നടത്തുന്നത്. ഇന്നലെ ആദ്യ പൂത്താലം എസ്എൻഡിപി വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുലാഭാരവും നടത്തി.
വടക്കുപുറത്ത് പാട്ട്, കോടി അർച്ചന
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന വടക്കുപുറത്ത് പാട്ട്, കോടി അർച്ചന 2025 മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെ നടത്തും. ഇതിന്റെ ധനസമാഹരണം തിരുവതാംകൂർ ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു.
കമ്മറ്റി പ്രസിഡന്റ് അഡ്വ.സുധീഷ്കുമാർ, ജനറൽ സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.