പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - പക്ഷാഘാത ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
1479555
Saturday, November 16, 2024 7:26 AM IST
കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു മാര്‍ സ്ലീവ മെഡിസിറ്റിയും പിതൃവേദിയും സംയുക്തമായി കടുത്തുരുത്തിയില്‍ പക്ഷാഘാത ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ യോഗശാലയില്‍ നടന്ന സെമിനാര്‍ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ മെഡിസിറ്റിയിലെ ന്യൂളോളജി വിഭാഗം മേധാവി ഡോ.അരുണ്‍ ജോര്‍ജ് തറയാനിയില്‍ ക്ലാസ്സ് നയിച്ചു.
രോഗം സംബന്ധിച്ച ആളുകളുടെ സംശയങ്ങള്‍ക്കും അദേഹം മറുപടി നല്കി. പിതൃവേദി രൂപതാ പ്രസിഡന്റ് മാത്യു പൈലോ കോച്ചേരി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മനോജ് ജോസഫ്, രൂപത കോര്‍ഡിനേറ്റര്‍ ബിന്‍സ് തൊടുകയില്‍, ജോര്‍ജ് മങ്കുഴിക്കരി, ഏബ്രഹാം വടകരക്കാലായില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.