പിഎംജിഎസ്വൈ ഗ്രാമീണ റോഡ് നിര്‍മാണം നിര്‍ദേശിക്കണം: കൊടിക്കുന്നില്‍
1479588
Saturday, November 16, 2024 7:31 AM IST
ചങ്ങനാശേരി: കേന്ദ്രാവഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന ( പിഎംജിഎസ്) പ്രകാരം ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പദ്ധതിയുടെ പേരുകളും വിവരങ്ങളും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ നിര്‍ദേശിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
റോഡുകളുടെ കുറഞ്ഞനീളം 500 മീറ്ററും വീതി ആറ് മീറ്ററും ഉണ്ടാകണം. സൗജന്യമായി സ്ഥലം വിട്ടുകൊടുത്താല്‍ റോഡുകള്‍ ഇല്ലാത്ത ഏതു ജനവാസ കേന്ദ്രങ്ങളിലേക്കും പുതുതായി റോഡുകള്‍ നിര്‍മിക്കാം.
റോഡുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്തുകള്‍ ഏറ്റെടുത്ത് ഫ്രീ സറണ്ടര്‍ ചെയ്തു ജില്ലാതല കാര്യാലയങ്ങളിലേക്കു കൈമാറണം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ റോഡുകളുടെ അലൈന്മെന്റ് സര്‍വേ നടത്തും.