പ്രഫ. സാബു തോമസിന് സത്ബയേവ് സര്‍വകലാശാലയുടെ ആദരം
1479423
Saturday, November 16, 2024 5:33 AM IST
കോട്ടയം: എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡയറ്കടറുമായ പ്രഫ. സാബു തോമസിനെ കസാഖ്സ്ഥാനിലെ സതബയേവ് സര്‍വകലാശാല ഹോണററി പ്രഫസര്‍ പദവി നല്കി ആദരിച്ചു.
സര്‍വകലാശാലയുടെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ആദരിക്കല്‍.
പോളിമര്‍ സയന്‍സ്, നാനോ ടെക്നോളജി മേഖലകള്‍ക്ക് പ്രഫ. സാബു തോമസ് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണിത്. നാനോ ടെക്നളോജിയുടെ ഭാവിസാധ്യതകളെക്കുറിച്ച് സമ്മേളനത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.