നവതി പിന്നിട്ട അന്നമ്മ ടീച്ചറുടെ കണ്ണുകൾ ഇനിയും ലോകത്തെ കാണും
1479584
Saturday, November 16, 2024 7:31 AM IST
വാകത്താനം: 91-ാം വയസിൽ രണ്ടു കണ്ണുകളും ദാനം ചെയ്തു മാതൃകയായി അന്നമ്മ ടീച്ചർ. കഴിഞ്ഞദിവസം അന്തരിച്ച വാകത്താനം പൈലിക്കവല മൂലയിൽ അന്നമ്മ ടീച്ചറാണ് തന്റെ രണ്ടു കണ്ണുകളും ദാനം ചെയ്തു കടന്നുപോയത്. മരണം നടന്നയുടനെ മകൻ റോയിയും സഹോദരങ്ങളും നേത്രദാനത്തിന് തയാറാവുകയായിരുന്നു.
എം.വി. ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി മുഖേനയാണ് ടീച്ചറിന്റെ കണ്ണുകൾ ദാനം ചെയ്തത്. മെഡിക്കൽ കോളജിൽനിന്നുമുള്ള ഡോക്ടേഴ്സെത്തി കണ്ണുകൾ നീക്കം ചെയ്തു. അന്നമ്മ ടീച്ചറിന്റെ ഭർത്താവും മാതാപിതാക്കളും സഹോദരങ്ങളും നേരത്തെ കണ്ണുകൾ ദാനം ചെയ്തിരുന്നു.