റോഡ് നവീകരണം ആരംഭിച്ചു
1479589
Saturday, November 16, 2024 7:31 AM IST
കറുകച്ചാൽ: കറുകച്ചാൽ- മണിമല റോഡിന്റെ തകർന്ന ഭാഗങ്ങളിൽ നവീകരണം ആരംഭിച്ചു. കറുകച്ചാൽ മുതൽ പരുത്തിമൂട് വരെ അഞ്ചു കിലോമീറ്ററും കോത്തലപ്പടി മുതൽ മണിമല മൂങ്ങാനി ജംഗ്ഷൻ വരെ രണ്ടു കിലോമീറ്ററുമാണ് ഏഴുകോടി രൂപ വകയിരുത്തി പുനർനിർമിക്കുന്നത്.
ശാസ്താംകാവ് ക്ഷേത്രത്തിന് സമീപമുള്ള വളവിൽ കലുങ്ക് നിർമാണവും ആരംഭിച്ചു. പരുത്തിമൂട് മുതൽ കോത്തലപ്പടി വരെ ഒന്പത് കിലോമീറ്ററോളം നേരത്തെ നവീകരിച്ചിരുന്നു.
ആകെ 16 കിലോമീറ്റുള്ള റോഡിന്റെ അഞ്ചുകിലോമീറ്റർ കറുകച്ചാൽ പിഡബ്ല്യുഡി സെക്ഷൻ പരിധിയിലും ബാക്കിയുള്ള ഭാഗങ്ങൾ വാഴൂർ, എരുമേലി സെക്ഷൻ പരിധികളിലുമാണ്.