രാമപുരത്തെ ക്രൈസ്തവ മഹാസമ്മേളനം : ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി
1479471
Saturday, November 16, 2024 5:49 AM IST
പാലാ: രാമപുരത്തു നാളെ നടക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ട്രാഫിക് കമ്മിറ്റി ചെയര്മാന് ഫാ. സ്കറിയ വേകത്താനം അറിയിച്ചു. പോലീസ് അധികാരികളും 150ഓളം വോളന്റിയേഴ്സും ട്രാഫിക് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും. സമ്മേളന നഗരിയെ നാലു സോണുകളായി തിരിച്ചാണ് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാമപുരം - ഐങ്കൊമ്പ് റോഡ്, രാമപുരം- പാലാ റോഡ്, രാമപുരം - കൂത്താട്ടുകുളം റോഡ്, രാമപുരം- പിഴക് റോഡ് എന്നിവയാണ് സോണുകള്‍.
സമ്മേളനത്തില്‍ എത്തിച്ചേരുന്ന എല്ലാ വിശിഷ്ട വ്യക്തികളുടെയും വാഹനങ്ങള്‍ കോളജ് ഗ്രൗണ്ട്, പാരീഷ്ഹാളിന്റെ പിറകുവശം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. എല്ലാ ചെറിയ വാഹനങ്ങളും സ്കൂള്‍ ഗ്രൗണ്ട്, പള്ളിയുടെ ഇടതുവശത്തുള്ള കുന്നപ്പള്ളി റോഡിനോടു ചേര്‍ന്നുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ഐങ്കൊമ്പ്
സോണ്‍ ഒന്നില്‍ ഐങ്കൊമ്പ് ഭാഗത്തുനിന്നു വരുന്ന ബസ്, ട്രാവലര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മരങ്ങാട് റോഡിനു സമീപമുള്ള സെന്റ് പോള്‍സ് ഹോസ്റ്റലില്‍ ആളുകളെ ഇറക്കിയശേഷം കൂത്താട്ടുകുളം റോഡിന്റെ ഇടതുവശത്തായി മാത്രം പാര്‍ക്ക് ചെയ്യണം. സമ്മേളനത്തിനുശേഷം ഹോസ്റ്റലിന്റെ മുമ്പില്‍നിന്ന് ആളുകളെ കയറ്റി പോകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫാ. ജോര്‍ജ് പറമ്പിത്തടത്തിലുമായി ബന്ധപ്പെടാം. ഫോണ്‍: 9447809396, 9747809396.
പാലാ ഭാഗത്ത്
സോണ്‍ രണ്ടില്‍ പാലാ ഭാഗത്തുനിന്നു വരുന്ന എല്ലാ വലിയ വാഹനങ്ങളും രാമപുരം ഹൈസ്കൂളിന്റെ മുമ്പില്‍ ആളുകളെ ഇറക്കിയശേഷം കൂത്താട്ടുകുളം റോഡിന്റെ ഇടതുവശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. സമ്മേളനത്തിനുശേഷം ഹൈസ്കൂളിനു മുമ്പില്‍ വന്ന് ആളുകളെ കയറ്റി മടങ്ങിപ്പോകണം. വിശദവിവരങ്ങള്‍ക്ക് ഫാ. ജോര്‍ജ് കൊട്ടാരത്തിലുമായി ബന്ധപ്പെടണം. ഫോണ്‍: 9605266084, 8075134431.
കൂത്താട്ടുകുളം
കൂത്താട്ടുകുളം ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങള്‍ സ്കൂള്‍ ഗ്രൗണ്ട്, പള്ളിയുടെ ഇടതുവശത്തുള്ള കുന്നപ്പള്ളി റോഡിനോട് ചേര്‍ന്നുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ പിഴക് റോഡിന്റെ ഇടതുവശത്തു പാര്‍ക്കു ചെയ്യണം.
സമ്മേളനത്തിനുശേഷം രാമപുരം പോലീസ് സ്റ്റേഷനു സമീപത്തുനിന്ന് ആളുകളെ കയറ്റി മടങ്ങിപ്പോകേണ്ടതാണ്. വിശദവിവര ങ്ങള്‍ക്ക് ഫാ. എമ്മാനുവേല്‍ കാഞ്ഞിരത്തുങ്കലുമായി ബന്ധപ്പെടണം. ഫോണ്‍: 9495737031.
പിഴകുഭാഗത്ത്
സോണ്‍ നാലില്‍ പിഴകുഭാഗത്തുനിന്നു വരുന്ന എല്ലാ ചെറിയ വാഹനങ്ങളും കുന്നപ്പള്ളി റോഡിനടുത്തുള്ള പള്ളിഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ ആശുപത്രി ജംഗ്ഷനില്‍ ആളുകളെ ഇറക്കിയശേഷം ചക്കാമ്പുഴ റോഡിന്റെ ഇടതുവശത്തായി മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്. സമ്മേളനത്തിനുശേഷം ഗവണ്മെന്റ് ആശുപത്രിക്കവലയില്നിന്ന് ആളുകളെ കയറ്റിപ്പോകേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് ഫാ. മൈക്കിള്‍ നടുവിലേക്കുറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 7559910284. ട്രാഫിക് കമ്മറ്റി ഓഫീസ്: 9446121275, 9400944942, 9495961558, 9747111304.
ബസ്, ട്രാവലര്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ആ വണ്ടിയില്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
ഫാ. ജോര്‍ജ് പറമ്പിത്തടത്തിൽ, ഫാ. എമ്മാനുവേല്‍ കാഞ്ഞിരത്തുങ്കല്‍, ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ്, ഫാ. ജോര്‍ജ് കൊട്ടാരത്തിൽ, ജെയ്സണ്‍ ഉരുളിച്ചാലില്‍, മണി പി.എസ്. പീടികയ്ക്കൽ, മേരിക്കുട്ടി അഗസ്റ്റിന് വടക്കുംകര, ക്ലിന്റ് ജെയ്ന്‍ അഞ്ചുകയത്തിനാല്, സ്റ്റീഫന്‍ ബേബി ഏരിമറ്റത്തില്‍ തുടങ്ങിയവര്‍ ട്രാഫിക് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും.