വൈദ്യുതി മുടക്കം ജനത്തെ ബുദ്ധിമുട്ടിലാക്കി
1479474
Saturday, November 16, 2024 5:49 AM IST
പാലാ: കവീക്കുന്ന്, മൂന്നാനി, കൊച്ചിടപ്പാടി മേഖലകളില്‍ വൈദ്യുതി തടസം നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ മഴയെത്തുടര്‍ന്നു വൈദ്യുതി തകരാറിലായതിനെത്തുടര്‍ന്നു വൈദ്യുതി വകുപ്പ് ഈ മേഖലയിലേയ്ക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ എത്തിയത്.
നിലവാരമില്ലാത്ത എബിസി കേബിള്‍ സ്ഥാപിച്ചതിനെത്തുടര്‍ന്നു നിരന്തരം വൈദ്യുതി തടസപ്പെടുകയാണ് ഈ മേഖലയിലെന്നു പരാതിയുണ്ട്. മഴ പെയ്യുകയോ ചെറിയ കാറ്റ് വീശുകയോ ചെയ്താല്‍ വൈദ്യുതി തടസപ്പെടുന്ന സ്ഥിതിവിശേഷം തുടങ്ങിയിട്ട് നാളുകളായെങ്കിലും പരിഹാരം അകലെയാണ്. ഇതുമൂലം ഇവിടത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനെന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് എബിസി കേബിള്‍ സ്ഥാപിച്ചത്. കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന വൈദ്യുതി തടസങ്ങളേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴത്തെ തടസങ്ങള്‍. വൈദ്യുതി തടസം മുമ്പ് പരിഹരിക്കുന്നതിനേക്കാള്‍ സമയമെടുത്താണ് ഇപ്പോള്‍ പരിഹരിക്കുന്നത്.
വൈദ്യുതി തടസം മൂലം വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഫ്രിഡ്ജുകളിലും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന മരുന്നുകള്‍, മത്സ്യ, മാംസ ഉത്പന്നങ്ങള്‍ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണുള്ളത്.