മാ​ണി സി ​കാ​പ്പ​ന്‍ എംഎ​ല്‍എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് പാ​ലാ​യി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​നം
Thursday, July 4, 2024 10:06 PM IST
പാ​ലാ: വ​ഞ്ച​നാ​കേ​സി​ല്‍ പ്ര​തി​യാ​യി ഹൈ​ക്കോ​ട​തി വി​ധി പ്ര​കാ​രം വി​ചാ​ര​ണ നേ​രി​ടു​ന്ന മാ​ണി സി.​കാ​പ്പ​ന്‍ എം​എ​ല്‍​എ രാ​ഷ്ടീ​യ ധാ​ര്‍​മി​ക​ത​യും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും അ​നു​സ​രി​ച്ച് എം​എ​ല്‍​എ സ്ഥാ​നം ഉ​ട​ന്‍ ഒ​ഴി​യ​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​ക്കോ​ട​തി വി​ധി മാ​നി​ച്ച് എം​എ​ല്‍​എ രാ​ജിവ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് 5.30ന് ​പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍നി​ന്നും ളാ​ലം പാ​ലം ജം​ഗ്ഷ​നി​ലേ​ക്ക് എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തും.

ഇ​ന്ന​ലെ ചേ​ര്‍​ന്ന എ​ല്‍​ഡി​എ​ഫ് ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ പി.​എം.​ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ബാ​ബു.​കെ.​ ജോ​ര്‍​ജ്, ബെ​ന്നി മൈ​ലാ​ടൂ​ര്‍, ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ്, ഔ​സേ​പ്പ​ച്ച​ന്‍ ഓ​ട​യ്ക്ക​ല്‍, ഫി​ലി​പ്പ് കു​ഴി​കു​ളം, ജോ​സ്‌​കു​ട്ടി പൂ​വേ​ലി, അ​ഡ്വ.​ വി.​ടി.​ തോ​മ​സ്, പി.​കെ.​ ഷാ​ജകു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.