27 വ​ർ​ഷ​ത്തെ ത​പാ​ൽ​സേ​വ​ന​ത്തി​ന് നാ​ടി​ന്‍റെ ആ​ദ​രം
Sunday, July 7, 2024 3:52 AM IST
എ​ലി​ക്കു​ളം: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലും വ​ക​വ​യ്ക്കാ​തെ കു​ന്നു​ക​ളും പു​ര​യി​ട​ങ്ങ​ളും താ​ണ്ടി എ​ലി​ക്കു​ള​ത്ത് ത​പാ​ൽ ഉ​രു​പ്പ​ടി വി​ത​ര​ണം ചെ​യ്ത മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി​നി മ​ങ്ങാ​ട്ടു​കു​ന്നേ​ൽ വി.​എ​ൻ. വ​ത്സ​മ്മ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 27 വ​ർ​ഷ​മാ​യി എലി​ക്കു​ളം പോ​സ്റ്റ്ഓ​ഫീ​സി​ലെ ഇ​ഡി പോ​സ്റ്റ് വു​മ​ൺ ആ​യി​രു​ന്നു വ​ത്സമ്മ.

വ​ത്സ​മ്മ​യെ കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ ​വ​രെ വീ​ട്ടി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന ഡ്യൂ​ട്ടി വൈ​കു​ന്നേ​രം 6.30 വ​രെ നീ​ണ്ട സ​മ​യ​വും വ​ത്സ​മ്മ​യു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ത​ന്‍റെ ജോലി കൃ​ത്യ​നി​ഷ്ഠ​യോ​ടെ ചെ​യ്ത വ​ത്സ​മ്മ​ചേ​ച്ചി​യെ എ​ലി​ക്കു​ളം പോ​സ്റ്റ്ഓ​ഫീ​സി​നു കീഴിലു​ള്ള ത​ല​മു​റ​ക​ൾ​ക്ക് മ​റ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല.


പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, സെ​ൽ​വി വി​ൽ​സ​ൺ, ദീ​പ ശ്രീ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്. പോ​സ്റ്റ്മാ​സ്റ്റ​ർ ആ​ഷ കൃ​ഷ്ണ, ജീ​വ​ന​ക്കാ​രാ​യ സി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ഞ്ജു ഡാ​നി​യേ​ൽ, ഗ്ലൈ​സി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​ഞ്ച​വ​യ​ൽ മ​ങ്ങാ​ട്ടു​കു​ന്നേ​ൽ രാ​ജ​പ്പ​ൻ​നാ​യ​രു​ടെ ഭാ​ര്യ​യാ​ണ് വ​ത്സ​മ്മ. വീ​ണ, വി​ഷ്ണു എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.