പൂ​വ​ര​ണി അ​മ്പ​ലം-​ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ റോ​ഡി​ന് 1.95 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Saturday, October 5, 2024 4:00 AM IST
പാ​ലാ: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ര​ണി അ​മ്പ​ലം-​ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ റോ​ഡി​ന് 1.95 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി സം​സ്ഥാ​ന ധ​ന​വ​കു​പ്പി​ല്‍​നി​ന്നു ല​ഭ്യ​മാ​യ​താ​യി ജോ​സ് കെ. ​മാ​ണി എം​പി അ​റി​യി​ച്ചു.

2018ല്‍ ​പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ഈ ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​താ​ണ്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ആ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​ട്ടി​ക്കൊ​ടു​ത്തി​രു​ന്നു.

2022 ആ​യി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ റി​സ്‌​ക്ക് കോ​സ്റ്റി​ല്‍ ഒ​ഴി​വാ​ക്കി. വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു.


പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് ജോ​സ് കെ. ​മാ​ണി ധ​ന​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.