ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്ട​റി; നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്
Sunday, October 6, 2024 3:59 AM IST
കു​ര്യ​നാ​ട്: മ​ര​ങ്ങാ​ട്ടു​പി​ള്ളി പഞ്ചായത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ മ​ണി​യ​ാക്കു​പാ​റ ഭാ​ഗ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ള്‍​ക്കെ​തി​രേ നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. മൂ​ന്ന് പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ ഫാ​ക്ട​റി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വാ​ങ്ങ​ല്‍ ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം. പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളു​ടെ കേ​ന്ദ്ര​മാ​യ പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു ശു​ദ്ധ​ജ​ല മ​ലി​നീ​ക​ര​ണ​വും വാ​യു മ​ലി​നീ​ക​ര​ണ​വും മൂ​ലം ലൈ​സ​ന്‍​സ് പു​തു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഫാ​ക്ട​റി​ക​ളാ​ണ് ഈ ​നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഈ ​ഫാ​ക്ട​റി​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.


മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​നൂ​റി​ല്‍​പ​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും ത​ന്നെ ഭീ​ഷ​ണി​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ജ​ന​ദ്രോ​ഹ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​തിനാ​യി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്തു നടപ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​
പ്പെട്ടു.