പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ര​ജ​ത​ജൂ​ബി​ലി നിറവിൽ
Sunday, October 6, 2024 3:59 AM IST
പു​ഞ്ച​വ​യ​ൽ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​ ര​ജ​ത ജൂ​ബി​ലി ആഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഒരു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു​ വൈ​കു​ന്നേ​രം നാ​ലി​ന് സീ​റോ​മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കുർ‌ബാ​ന മ​ധ്യേ ജൂ​ബി​ലിതി​രി തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.


പു​ഞ്ച​വ​യ​ൽ ഇ​ട​വ​ക സ്ഥാ​പി​ത​മാ​യി​ട്ട് അ​ന്പ​തു​വ​ർ​ഷ​വും പു​ഞ്ച​വ​യ​ലി​ലെ പു​തി​യ പ​ള്ളി സ്ഥാ​പി​ത​മാ​യി​ട്ട് 25 വ​ർ​ഷ​വും പൂർ​ത്തി​യാ​കു​ക​യാ​ണ്.

കൈ​ക്കാ​ര​ന്മാ​ർ, പാ​രി​ഷ് കൗ​ണ്‍​സി​ൽ, കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ്, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.