ദേ​വ​മാ​താ​യി​ലൊ​രു​ക്കി​യ മെ​ഗാ തൊ​ഴി​ൽ​മേ​ള​യി​ൽ 195 പേ​ർ​ക്ക് നി​യ​മ​നം
Sunday, October 6, 2024 3:45 AM IST
കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചും കോ​ട്ട​യം മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റും ദേ​വ​മാ​താ കോ​ള​ജി​ൽ ന​ട​ത്തി​യ പ്ര​യു​ക്തി - 2024 മെ​ഗാ തൊ​ഴി​ൽ​മേ​ള​യി​ൽ 195 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ചു. 733 പേ​ർ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തു. ഹോ​സ്പി​റ്റാ​ലി​റ്റി, പാ​രാ​മെ​ഡി​ക്ക​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ, ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റിം​ഗ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 50 പ്ര​മു​ഖ ക​മ്പ​നി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു , ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​ടെ​ക്, ജ​ന​റ​ൽ ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ, എം​ബി​എ, എം​സി​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി 2951 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തൊ​ഴി​ൽ​മേ​ള വാ​തി​ൽ തു​റ​ന്ന​ത്.


കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ സി. ​മാ​ത്യു, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ഒ.​എ​സ്. ശ്രീ​കു​മാ​ർ,

പ​ഞ്ചാ​യ​ത്തം​ഗം ജോ​യ്‌​സ് അ​ല​ക്‌​സ്, ഡി​വി​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​ജ​യ​ശ​ങ്ക​ർ പ്ര​സാ​ദ്, ഡി.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കോ​ള​ജ് പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജ​സ്റ്റി​ൻ ജോ​സ്, പ്ലേ​സ്‌​മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ. അ​നു പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.